അഹമ്മദാബാദ്: ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഹാര്‍ദിക് പാണ്ഡ്യ തന്റെ പഴയ ക്ലബായ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയത്. മുംബൈയെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മയെ മാറ്റി ക്യാപ്റ്റന്‍സി നല്‍കാമെന്ന വാഗ്ദാനം അധികൃതര്‍ നല്‍കിയരുന്നു. വാഗ്ദാനം എന്തായാലും മുംബൈ നിറവേറ്റി. അന്ന് മുതല്‍ തുടങ്ങിയതാണ് ചില ആരാധകര്‍ക്ക് ഹാര്‍ദിക്കിനോടുള്ള ദേഷ്യം.
അതിന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ പ്രകടമായി. അത് ടോസിനെത്തിയപ്പോള്‍ മുതല്‍ തുടങ്ങി. ഹാര്‍ദിക്കിനെ കൂവലോടെയാണ് ക്രിക്കറ്റ് ആരാധകര്‍ എതിരേറ്റത്. മാത്രമല്ല രോഹിത്.., രോഹിത്.. എന്ന ചാന്റ്‌സ് മുഴക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ മുംബൈ, അഹമ്മദാബാദ് ആരാധര്‍ ഒരുമിച്ചായിരുന്നു. രണ്ട് സീസണ്‍ നയിച്ച ശേഷം ഗുജറാത്തിനെ കൈവിട്ടത് അവരുടെ ആരാധകരേയും ചൊടിപ്പിച്ചു. ഹാര്‍ദിക് പണത്തിന് പിന്നാലെ പോയെന്ന് അന്നുതന്നെ ഗുജറാത്ത് ആരാധകര്‍ വാദിച്ചിരുന്നു.
ഗ്രൗണ്ടില്‍ ഹാര്‍ദിക്കിന്റെ ശരീരഭാഷയും ആരാധകരെ ചൊടിപ്പിച്ചു. പ്രത്യേകിച്ച് രോഹിത്തിനെ കൈകാര്യം ചെയ്ത രീതിയൊക്കതന്നെ. രോഹിത്തിനോട് ഒട്ടും ബഹുമാനമില്ലാത്ത രീതിയില്‍ ഹാര്‍ദിക് നിര്‍ദേശിക്കുന്നത് വീഡിയോയില്‍ ദൃശ്യമായിരുന്നു. രോഹിത്തിനെ ഫീല്‍ഡിംഗ് സ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴാണ് ഹാര്‍ദിക് ഒട്ടും മയമില്ലാതെ സംസാരിച്ചത്. രോഹിത് ക്യാപ്റ്റനെ അനുസരിക്കുകയും ചെയ്തു. ഇത് ആരാധകര്‍ക്കും അത്ര പിടിച്ചില്ല. വീഡിയോ കാണാം…
അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ഗുജറാത്തിനെ തകര്‍ത്തത്. ഹാര്‍ദിക് മൂന്ന് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. 30 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
This is just heartbreaking 💔, Rohit Sharma is being treated like a newbie by Mumbai Indians captain Hardik Pandya💫💫#RohitSharma𓃵 #HardikPandya #IPL2024 #IPL #MIvsGT pic.twitter.com/zB53wIFGGe
— Aspiring SSCian🇮🇳 (@AspiringSscian) March 24, 2024
Rohit Bumrah and Pandya chatting. Pandya walks off. Rohit asks something. Bumrah does a “iss chu ne bola hai karne ko, mai kya karu” expression.#HardikPandya #MIvsGT #GTvMI
— OpinionWalla (@opinionwalla) March 24, 2024
Hardik Pandya 👀 Rohit Sharma 😳#MIvGT #RohitSharma𓃵 #HardikPandya #MIvsGT
pic.twitter.com/mzzY963dJN— Richard Kettleborough (@RichKettle07) March 24, 2024