യുഎഇ; ഓൺ അറൈവൽ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്ത്

0
206

ദുബൈ:യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻ‌കൂർ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ റിപ്പോർട്ട് പ്രകാരം, 87 രാജ്യങ്ങളിലെ പൗരന്മാർക്ക് യു എ ഇയിലേക്ക് ഓൺ അറൈവൽ വിസ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവേശിക്കാവുന്നതാണ്. അതേ സമയം, ഏതാണ്ട് 110 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻ‌കൂർ വിസ ആവശ്യമാണ്.

ഈ പുതുക്കിയ പട്ടിക, വിസ നടപടിക്രമങ്ങൾ തുടങ്ങിയവ https://www.mofa.gov.ae/en/visa-exemptions-for-non-citizen എന്ന സൈറ്റിൽ ലഭ്യമാണ്.