ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം

0
271

കല്‍പ്പറ്റ: ബോള്‍ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും ബോള്‍ എടുക്കാനായിരുന്നില്ല.

തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ചെറിയ ബോള്‍ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു. സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിയാത്ത ദാരുണ സംഭവമാണ് വയനാട്ടിലുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here