13.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ; യുവതി അടക്കം മൂന്ന് പേര്‍ എക്സൈസിന്‍റെ പിടിയിൽ

0
363

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വടപുറത്ത് പതിമൂന്നര ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, തിരുവമ്പാടി സ്വദേശി ഷാക്കിറ, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് എന്നിവരാണ് പിടിയിലായത്.

കാറില്‍ കടത്തുകയായിരുന്ന 265.14 ഗ്രാം എം ഡി എം എയാണ് ഇവരില്‍ നിന്നും കാളികാവ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വിപണിയിൽ പതിമൂന്നര ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് എക്സൈസ് പിടികൂടിയത്. ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here