കോണ്‍ഗ്രസില്‍ ചേരില്ല; ഇനിയുള്ള ലക്ഷ്യം പാര്‍ട്ടിയെ ശുദ്ധീകരിക്കല്‍: സദാനന്ദഗൗഡ

0
134

ബംഗളൂരു: ബിജെപി വിടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ മുതിര്‍ന്ന നേതാവ് സദാനന്ദഗൗഡ വ്യക്തമാക്കി.ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകും.

ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല.പാർട്ടിയെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് താനിനി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.കുടുംബാധിപത്യത്തിനെതിരെ എന്നും നിലപാടെടുത്ത പാർട്ടിയാണ് ബിജെപി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും കുടുംബാധിപത്യത്തിന് എതിരാണ്.മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നതാണ് തന്‍റെ ലക്ഷ്യം.അതിന് എല്ലാ പിന്തുണയും നൽകി ബിജെപിക്കൊപ്പം താനുണ്ടാകും.കുടുംബാധിപത്യത്തിനെതിരെ ഒറ്റയാൾപ്പോരാട്ടം താന്‍ നടത്തുമെന്നും  സദാനന്ദഗൗഡ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here