സുഖ്ബീര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാർ

0
180

പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്താതായി പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഇരുവരെയും കമ്മീഷണർമാരായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയിൽ ചേർന്ന യോഗം തിരഞ്ഞെടുത്തതായാണ് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചത്.

കമ്മീഷണർമാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്നും ഈ തീരുമാനത്തിൽ യോഗത്തിൽ താൻ വിയോജിപ്പ് രേഖപ്പെടുത്തിയതായും അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങൾ.

കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനെയും തിരഞ്ഞെടുത്തുകൊണ്ടുള്ള സമിതിയുടെ ശിപാർശ ഇന്നു തന്നെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയേക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇവരുടെ നിയമനം പ്രാബല്യത്തിൽ വരും. ഇരുവരും നാളെയോടെ ചുമതലയേൽക്കുമെന്നാണ് വിവരം. തുടർന്ന് ഞായറാഴ്ചയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികൾ പ്രഖ്യാപിക്കാനാണ് സാധ്യത.

ലോക്സഭാ അതിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ കിഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. മറ്റൊരു കമ്മീഷണറായ അനിൽ ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ അവേശഷിച്ചിരുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉൾപ്പെടുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.

LEAVE A REPLY

Please enter your comment!
Please enter your name here