ഇന്ന് റമദാന്‍ മാസപ്പിറവിക്ക് സാധ്യത; നിരീക്ഷിക്കണമെന്ന് ആഹ്വാനം

0
216

റിയാദ്: ഞായറാഴ്ച വൈകീട്ട് റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 ആണ്. അതുകൊണ്ട് തന്നെ റംസാൻ മാസപ്പിറവിക്ക് സാധ്യതയുണ്ട്. രാജ്യത്തുള്ളവരെല്ലാം നിരീക്ഷിക്കണം.

നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ആരുടെയെങ്കിലും ദൃഷ്ടിയിൽ പിറ പതിഞ്ഞാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം. അല്ലെങ്കിൽ അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട് മാസപ്പിറവി കണ്ട ആളെ കോടതിയിലെത്തിക്കാൻ സഹായിക്കുകയും വേണമെന്ന് സുപ്രീം കോടതി  പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇ മാസപ്പിറവി നിര്‍ണയ സമിതിയും ആഹ്വാനം ചെയ്തിട്ടുണ്ട്. ശഅബാന്‍ 29 ആയ ഞായറാഴ്ച റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇ മാസപ്പിറവി നിര്‍ണയ സമിതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു.

മാസപ്പിറവി ദർശിക്കുന്നവർ 026921166 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. യുഎഇയില്‍ തിങ്കളാഴ്ച റമദാന്‍ ഒന്നാകാന്‍ സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ ഞായറാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ചൊവ്വാഴ്ചയായിരിക്കും വ്രതം ആരംഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here