വനിതാദിനത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രസർക്കാർ

0
113

ന്യൂഡൽഹി: വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച വിവരം മോദി അറിയിച്ചത്. ഇത് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് തീരുമാനം ഗുണകരമാവുമെന്നും മോദി പറഞ്ഞു.

പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവർക്ക് ‘ജീവിതം എളുപ്പം’ ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് അനുസൃതമായാണ് തീരുമാനമുണ്ടായതെന്നും മോദി പറഞ്ഞു.

നേരത്തെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വീണ്ടും വർധിപ്പിച്ചിരുന്നു . 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില പുതിയ റെക്കോഡിലെത്തിയിരുന്നു.ഇതിന് മുമ്പ് ആഗസ്റ്റിലാണ് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയത്. അന്ന് സിലിണ്ടറൊന്നിന് 200 രൂപ കുറക്കുകയാണ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here