റമദാനിൽ ഒരാൾക്ക്​ ഒരു ഉംറക്ക്​ മാത്രം അനുമതി – ഹജ്ജ്​ ഉംറ മന്ത്രാലയം

0
207

ജിദ്ദ: റമദാൻ മാസത്തിൽ രണ്ടോ അതിലധികമോ തവണ ഉംറ നിർവഹിക്കാൻ അനുമതി നൽകാനാവില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാനിൽ ഒരു തവണ ഉംറ കർമങ്ങൾ നിർവഹിച്ചാൽ മതിയാകും. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം. ആളുകൾ ഇക്കാര്യം ശ്രദ്ധിച്ചാൽ ഉണ്ടാവുന്ന നേട്ടങ്ങൾ ഒരുപാടാണെന്നും മന്ത്രാലയം പറഞ്ഞു.

റമദാനിൽ ഒരു ഉംറ എന്ന നിലയിൽ പരിമിതപ്പെടുത്തുന്നത് തിരക്ക് കുറയ്ക്കാനും മറ്റുള്ളവർക്ക് അവസരം നൽകാനും ലക്ഷ്യമിട്ടാണ്​. അതോടൊപ്പം തീർഥാടകർക്ക്​ മികച്ച സൗകര്യമൊരുക്കുന്നതിന്​ ഇത്​ വലിയ സഹായമാകും. കാര്യങ്ങൾ എളുപ്പമാവും​. ‘നുസ്​ക്’​ പ്ലാറ്റ്‌ഫോമിലൂടെ ഒറ്റ തവണ മാത്രമേ പെർമിറ്റ്​ ലഭിക്കൂ. വീണ്ടും ശ്രമിക്കുകയാണെങ്കിൽ ആ ശ്രമം പരാജയപ്പെട്ടിരിക്കുന്നു എന്ന സന്ദേശമാണ്​ ലഭിക്കുകയെന്നും മന്ത്രാലയം പറഞ്ഞു. ഇത്​ എല്ലാവർക്കും ഉംറ നിർവഹിക്കാനുള്ള അവസരം നൽകുന്നതിനാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here