ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ പ്രവാസി മരിച്ചു.

0
184

കാസര്‍കോട്: പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടയില്‍ ട്രെയിനില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ പ്രവാസി മരിച്ചു. ചെമ്മനാട്, കടവത്ത് സ്വദേശിയും മംഗളൂരുവില്‍ കുടുംബസമേതം താമസിക്കുകയും ചെയ്യുന്ന ബഷീര്‍ (62) ആണ് മരിച്ചത്. കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ മാര്‍ച്ച് 21ന് രാവിലെയാണ് അപകടം.

ബഷീറിന്റെ പിതാവ് ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു. ഈ വിവരമറിഞ്ഞ് കടവത്തെ കുടുംബവീട്ടിലെത്തി മംഗളൂരുവിലേക്ക് മടങ്ങിയിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ട്രെയിനില്‍ ചെമ്മനാട്ടേക്ക് വരികയായിരുന്നു ബഷീര്‍. കാസര്‍കോട്ട് ട്രെയിന്‍ ഇറങ്ങുന്നതിനിടയിലാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച രാത്രി മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സക്കിടേയാണ് മരണം.

ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: സുലൈഖ. മക്കള്‍: ഹാനിയ, ഡോ.നിഹാല, ലാസ്മിയ, റീമ.

LEAVE A REPLY

Please enter your comment!
Please enter your name here