ആടുജീവിതത്തിലെ യഥാര്‍ഥ നായകന്‍ നജീബിന്റെ മനസിന് കനലായി പേരക്കുട്ടിയുടെ വിയോഗം

0
130

ആലപ്പുഴ: തന്റെ ജീവിതാനുഭവം പ്രമേയമാക്കിയുള്ള സിനിമ ‘ആടുജീവിതം’ അഭ്രപാളികളില്‍ എത്തുന്ന സന്തോഷനിമിഷത്തിന് കാത്തിരുന്ന നജീബിന്റെ മനസിന് കനലായി പേരക്കുട്ടിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍.

നജീബിന്റെ മകന്‍ ആറാട്ടുപുഴ തറയില്‍ സഫീറിന്റെയും മുബീനയുടെയും ഏക മകള്‍ സഫാ മറിയമാണ് (ഒന്നേകാല്‍) ശനിയാഴ്ച വൈകീട്ട് നാലരയോടെ മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവശിപ്പിച്ചത്.

സഫീര്‍, മസ്‌കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ്. സഫീര്‍ ഞായറാഴ്ച പുലര്‍ച്ചെ നാട്ടിലെത്തും. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ആറാട്ടുപുഴ പടിഞ്ഞാറേ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

LEAVE A REPLY

Please enter your comment!
Please enter your name here