ഉപ്പളയിൽ വൻ കവർച്ച; എടിഎമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുവന്ന വാനിൻ്റെ ഗ്ലാസ് തകർത്ത് 50 ലക്ഷം കവർന്നു

0
752

കാസർകോട്: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന വാനിൻ്റെ ഗ്ലാസ് പൊളിച്ച് ഒരു ബോക്‌സ് നോട്ടുകെട്ട് കവർച്ച ചെയ്‌തു. 50 ലക്ഷം രൂപയടങ്ങിയ ഒരു ബോക്‌സാണ് കവർച്ച ചെയ്ത്‌ത്. ബുധനാഴ്‌ച്ച രണ്ട് മണിയോടെയണ് സംഭവം. ഉപ്പളയിലുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎം മെഷീനിൽ നോട്ട് നിറയ്ക്കുന്നതിനിടയിലാണ് കവർച്ച. ബാങ്ക് ജീവനക്കാർ നോട്ടു ബോക്‌സുകളുമായി എത്തിയ വാൻ എടിഎമ്മിന്റെ മുന്ന്ൽ നിർത്തിയിട്ട ശേഷം എടിഎം കൗണ്ടറിൽ കയറി എടിഎം ബോക്‌സ് ക്രമപ്പെടുത്തുന്നതിനിടയിലാണ് സംഭവമെന്ന് പറയുന്നു. കൗണ്ടർ നിറയിക്കാൻ നോട്ടുകളടങ്ങിയ ബോക്‌സ് എടുക്കാനെത്തുമ്പോഴാണ് വാനിൻ്റെ ചില്ല് തകർത്ത് നോട്ടുകളടങ്ങിയ ഒരു ബോക്‌സ് മോഷ്‌ടിച്ച വിവരം ശ്രദ്ധയിൽപെട്ടത്, സെക്യൂവർ വാലി എന്ന കമ്പനിയുടെതാണ് വാൻ ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിൻ്റെ സുരക്ഷയില്ലാതെയാണ്‌ പണവുമായി വാൻ എത്തിയത്. മഞ്ചേശ്വരം പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here