മംഗളൂരു സ്വദേശികൾ കാറിൽ കത്തിക്കരിഞ്ഞ സംഭവം: ആറു പേർ കസ്റ്റഡിയിൽ

0
216

മംഗളൂരു: തു​മ​കു​രു​വി​ൽ മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​ പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ ആറു പേർ കസ്റ്റഡിയിൽ. സ്വാമി എന്നറിയപ്പെടുന്ന ആളും അഞ്ച് കൂട്ടാളികളുമാണ് കസ്റ്റഡിയിലുള്ളതെന്ന് തുമകൂരു കോര പൊലീസ് അറിയിച്ചു.

വെ​ള്ളി​യാ​ഴ്ചയാണ് മൂ​ന്നു​ പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ബെ​ൽ​ത്ത​ങ്ങാ​ടി ടി.​ബി. ക്രോ​സ് റോ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കെ. ​ഷാ​ഹു​ൽ (45), മ​ഡ്ഡ​ട്ക്ക​യി​ലെ സി. ​ഇ​സ്ഹാ​ഖ് (56), ഷി​ർ​ലാ​ലു​വി​ലെ എം. ​ഇം​തി​യാ​സ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തു​മ​കു​രു കു​ച്ചാം​ഗി ത​ടാ​ക​ക്ക​ര​യി​ൽ ക​ത്തി​യ കാ​ർ ക​ണ്ട നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​നെ വിവരം അ​റി​യി​ച്ചത്. തടാകത്തിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു റഫീഖ് എന്നയാളുടെ പേരിലുള്ള കാർ. തു​മ​കു​രു റൂ​റ​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം പുരോഗമിക്കവെയാണ് ആറു പേർ കസ്റ്റഡിയിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here