‘എനിക്ക് പുലിയാണെങ്കിലും പുല്ലാണ്’; ഓഫീസിനകത്ത് പുലിയെ കണ്ട പന്ത്രണ്ട് വയസുകാരൻ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

0
213

മഹാരാഷ്ട്രയിൽ ഓഫീസിനകത്ത് പുലിയെ കണ്ട പന്ത്രണ്ട് വയസുകാരൻ ചെയ്തത് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പുലിയെ അങ്ങ് ഓഫിസിൽ പൂട്ടിയിട്ടു. ഓഫീസ് മുറിയിൽ ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് പുലി അകത്ത് കയറുന്നത് കുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ മിടുക്കനായ കുട്ടി ഓഫീസിന് പുറത്തിറങ്ങി വാതിൽ അടച്ചു. ഇതെ ഓഫീസിൽ കുട്ടിയുടെ അച്ഛൻ സുരക്ഷ ഉദ്യോഗസ്ഥനാണ്.

കുട്ടി മാതാപിതാക്കളോട് ഓഫീസിനകത്ത് വലിയ പൂച്ച കയറിയിട്ടുണ്ടെന്ന് വിവരം നൽകുകയായിരുന്നു. സംശയം തോന്നിയ മാതാപിതാക്കൾ അപ്പോൾ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വളരെ പെട്ടെന്നാണ് പുലി ഓഫീസിനകത്ത് കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. സംയോജിത ഇടപെടൽ നടത്തി പുലിയെ പേടി കൂടാതെ മുറിയിലിട്ട് പൂട്ടിയ കുട്ടിയെ നിരവധി പേരാണ് പ്രശംസിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here