Thursday, January 23, 2025
Home Kerala സിഎഎക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ഇടത് സംഘടനകള്‍

സിഎഎക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ഇടത് സംഘടനകള്‍

0
158

സിഎഎക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ഇടത് സംഘടനകള്‍. ഇന്നലെ ഐ എസ് എല്‍ മത്സരം നടന്ന ഗ്രൗണ്ടിലെ ഗ്യാലറിയിയലാണ് പ്രധിഷേധ ബാനര്‍ ഉയര്‍ത്തിയത്. ഇടത് സംഘടനകളായ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മറ്റിയാണ് ബാനര്‍ ഉയര്‍ത്തിയത്. ഇതിന്റെ ചിത്രങ്ങളും അവര്‍ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഐഎമ്മിന്റെ ആഭിമുഖ്യത്തില്‍ സി.എ.എ വിരുദ്ധ നൈറ്റ് മാര്‍ച്ചും നടന്നു. ചെര്‍പ്പുളശ്ശേരി ടൗണില്‍ സംഘടിപ്പിച്ച റാലിയ്ക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികള്‍ അടക്കം നൂറുകണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.

കൊച്ചിയില്‍ സ്വന്തം കാണികള്‍ക്കുമുന്നില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകര്‍ന്നത്. ബ്ലാസ്റ്റേഴ്‌സിനായി ദിമിത്രിയോസ് ഡയമന്റക്കോസ് ഇരട്ട ഗോള്‍ നേടി. ബിപിന്‍ മോഹനന്‍ ഒരുവട്ടം സ്‌കോര്‍ ചെയ്തു. ബഗാനായി അര്‍മാന്‍ഡോ സാദിഖു ഇരട്ട ഗോള്‍ നേടിയപ്പോള്‍, ദീപക് താന്‍ഗ്രിയും, ജേസന്‍ കമ്മിന്‍സും ഒരോ ഗോള്‍ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here