‘റാനിയാ ഇബ്രാഹിമിന്റെ വേര്‍പാട് ഏറെ വേദനാജനകം, കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു’; കെകെ ശൈലജ

0
194

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രതിഭാപുരസ്‌കാരം നേടിയ വിദ്യാര്‍ത്ഥിനി റാനിയ ഇബ്രാഹിമിന്റെ അകാല വേര്‍പാടില്‍ ആദരാഞ്ജലിയര്‍പ്പിച്ച് എംഎല്‍എയും വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയുമായ കെകെ ശൈലജ. റാനിയ ഇബ്രാഹിമിന്റെ വേര്‍പാട് ഏറെ വേദനാജനകമാണെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച റാനിയ ഇബ്രാഹിം നമ്മുടെ നാടിനാകെ അഭിമാനമായിരുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയില്‍ പങ്കു ചേരുന്നുവെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ശൈലജ ടീച്ചര്‍ പറഞ്ഞു.

റാനിയ ഇബ്രാഹിം കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസ് ഹോസ്റ്റലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശിനിയായ റാനിയ എം എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

പോസറ്റിന്റെ പൂര്‍ണ്ണരൂപം

മുഖ്യമന്ത്രിയുടെ കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രതിഭാപുരസ്‌കാരം നേടിയ വിദ്യാര്‍ത്ഥിനി റാനിയ ഇബ്രാഹിമിന്റെ വേര്‍പാട് ഏറെ വേദനാജനകമാണ്. കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്പസ് ഹോസ്റ്റലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശിനിയായ റാനിയ എം എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച റാനിയ ഇബ്രാഹിം നമ്മുടെ നാടിനാകെ അഭിമാനമായിരുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയില്‍ പങ്കു ചേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here