യതീഷ് ചന്ദ്ര തിരികെ കേരളത്തിലേക്ക്; ഐഎസ്ടി എസ്പിയായി ചുമതലയേൽക്കും

0
146

കേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്ര കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായതിനാലാണ് ഇനി കേരള സർവീസിലേക്ക് മടങ്ങിയെത്തുന്നത്. യതീഷ് ചന്ദ്രക്ക് പുതിയ നിയമനം നൽകാനാണ് കേരള സർക്കാർ തീരുമാനം. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ്പി പദവിയാണ് യദീഷ് ചന്ദ്രക്ക് നൽകിയിരിക്കുന്നത്.

2021ലാണ് യതീഷ് ചന്ദ്ര കർണാടകയിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്നത്. അന്ന് കേരള പൊലീസ് നാലാം ബറ്റാലിയൻ മേധാവിയായിരുന്നു. കർണാടകയിലെത്തിയ ശേഷം ബെംഗളൂരു സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി അദ്ദേഹം ചുമതലയേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here