Thursday, January 23, 2025
Home Latest news ഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല; കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

ഹോളി ആഘോഷത്തില്‍ പങ്കെടുത്തില്ല; കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

0
154

കാസര്‍ഗോഡ്: കാസര്‍ഗോഡ് അമ്പലത്തുകരയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. മഡികൈ സ്‌കൂളിലെ വിദ്യാര്‍ഥി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു.

നിവേദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റിലെ നാല് വിദ്യാര്‍ത്ഥികള്‍ എത്തി ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിവേദിനെ നിര്‍ബന്ധിച്ചത്. ഇത് നിവേദ് തടയുകയായിരുന്നു. തുടര്‍ന്നാണ് അക്രമണം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here