Tuesday, November 26, 2024
Home Kerala സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

0
87

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. തട്ടിപ്പുകളുമായി ബന്ധപ്പെട്ട 3251 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും. തട്ടിപ്പിന് ഉപയോഗിച്ച 5175 മൊബൈല്‍ ഫോണുകളും 3,339 സിംകാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലൂടെ അടിസ്ഥാനത്തിലാണ് നടപടി.

മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ ഏറെയും പലരില്‍ നിന്നും വാടകക്കെടുത്തവയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് പൊലീസ് ബോധവല്‍ക്കരണം നടത്തുമ്പോഴും തട്ടിപ്പുകള്‍ തുടരുകയാണ്. സൈബര്‍ പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ അവഗണിക്കുന്നതാണ് ഇതിന് പ്രധാന കാരണമായ ചൂണ്ടികാണിക്കുന്നത്.

തട്ടിപ്പിന് ഇരയാരില്‍ ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസം ലഭിച്ചവരാണ്. ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നത് സംഘളെ കുറച്ചു ഉള്‍പ്പെടെ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംശയാത്മക ഇടപാടുകള്‍ നടത്തുന്ന അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here