കമല്‍ മൗല മസ്ജിദിലും അവകാശവാദം ഉന്നയിച്ച് ഹിന്ദുത്വ സംഘടന; ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് ഉത്തരവിട്ട് കോടതി

0
131

മധ്യപ്രദേശിലെ കമല്‍ മൗല മസ്ജിദിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ധാര്‍ ജില്ലയിലുള്ള കമല്‍ മൗല മസ്ജിദിനായി ഏറെ കാലമായി ഹിന്ദുത്വ സംഘടനകള്‍ അവകാശവാദവുമായി രംഗത്തുണ്ട്. മസ്ജിദും പരിസര പ്രദേശവും സരസ്വതി ക്ഷേത്രമായിരുന്നെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉന്നയിക്കുന്ന അവകാശവാദം.

കഴിഞ്ഞ സെപ്റ്റംബറില്‍ മസ്ജിദ് കെട്ടിടത്തിനുള്ളില്‍ അജ്ഞാതര്‍ സരസ്വതി വിഗ്രഹം സ്ഥാപിച്ചത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവത്തിന് പിന്നാലെ മസ്ജിദ് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഹിന്ദു ഫ്രണ്ടിനുവേണ്ടി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ നല്‍കിയ ഹര്‍ജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന നടത്തി ഏപ്രില്‍ 29ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. കാര്‍ബണ്‍ ഡേറ്റിംഗും ഗ്രൗണ്ട് പെനസ്‌ട്രേഷന്‍ റഡാര്‍ സിസ്റ്റവും ഉള്‍പ്പെടെ എല്ലാ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here