ജമ്മു: മകന്റെ വിവാഹച്ചടങ്ങ് അക്ഷരാർത്ഥത്തിൽ മതേതര സൗഹാര്‍ദത്തിന്റെ വേദിയാക്കി മാറ്റിയിരിക്കുകയാണ് മുൻ സൈനികൻ. ലെഫ്റ്റനന്‍റ് ജനറലായ സതീഷ് ദുവയാണ് മകന്റെ വിവാഹത്തിന് ഹിന്ദു. മുസ്ലിം, സിഖ് പുരോഹിതന്മാരെ വേദിയിലെത്തിച്ചത്. ജമ്മു കശ്മീർ ലൈറ്റ് ഇന്ർഫന്റ്രിയിലാണ് ചടങ്ങ് നടന്നത്. വധൂവരന്മാരെ ആശീർവദിക്കാനാണ് പുരോഹിതന്മാർ എത്തിയത്. മന്ദിർ, മസ്ജിദ് ഗുരുദ്വാര സംഗമ വേദിയായി തന്റെ മകന്റെ വിവാഹമെന്ന് സതീഷ് ദുവ പറഞ്ഞു.
സർവ് ധർമ് സ്തല എന്ന് അറിയപ്പെടുന്ന സ്ഥലത്ത് വച്ചാണ് വിവാഹം നടന്നത്. ഇവിടെ അമ്പലങ്ങളും പള്ളികളും മഹല്ലുകളും ഗുരുദ്വാരകളും സ്ഥിതി ചെയ്യുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ആരും ചടങ്ങിൽ പങ്കെടുക്കാത്തത് കൊണ്ടാണ് ആ വിഭാഗത്തിൽ നിന്നുള്ള പുരോഹിതനെ ക്ഷണിക്കാതിരുന്നതെന്നും അജിത് ദുവ പറയുന്നു. തന്റെ രണ്ടാമത്തെ മകന്റെ വിവാഹമാണ് അജിത് ഈ രീതിയിൽ നടത്തിയത്. മൂത്ത മകന്റെ വിവാഹവും സമാനമായാണ് നടത്തിയതെന്നും അജിത് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.