​ഗൂ​ഗിൾ വഴി തെറ്റിക്കും, സൂക്ഷിക്കുക; ഒടുവിൽ നാട്ടുകാർക്ക് ബോർഡ് വയ്‍ക്കേണ്ടി വന്നു

0
121

സ്മാർട്ട്‍ഫോണുകളൊന്നും ഇല്ലാതിരുന്ന കാലം. അറിയാത്ത വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും നാം വഴിയറിയുന്നത് നാട്ടുകാരോട് ചോദിച്ചിട്ടായിരിക്കും. എന്നാൽ, ഇപ്പോൾ ​ഗൂ​ഗിൾ മാപ്പ് പോലെയുള്ള സംവിധാനങ്ങൾ സജീവമാണ്. അതിനാൽ തന്നെ കയ്യിൽ ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ വഴി കണ്ടുപിടിക്കുക എന്നത് ഇന്ന് അത്ര വലിയ ടാസ്ക് ഒന്നുമല്ല. പക്ഷേ, ​ഗൂ​ഗിൾ മാപ്പ് തന്നെ വഴി തെറ്റിക്കുന്ന അനേകം സംഭവങ്ങളുണ്ട്. മാപ്പ് പിന്തുടർന്ന് കാട്ടിലും പുഴയിലും വരെ എത്തിപ്പോയ ആളുകളുമുണ്ട്. എന്തായാലും, അങ്ങനെ അബദ്ധത്തിൽ പെടുന്ന ആളുകളെ സഹായിക്കാൻ ഒരു ബോർഡ് വയ്ക്കുകയാണ് ഈ നാട്ടുകാർ ചെയ്തത്.

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഈ അറിയിപ്പിൽ പറയുന്നത് ​ഗൂ​ഗിൾ മാപ്പ് തെറ്റാണ്. ഈ വഴി നിങ്ങളുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ളതല്ല എന്നാണ്. ഈ സൈൻബോർഡ് കാണുമ്പോൾ മനസിലാവുന്നത് ​ഗൂ​ഗിൾ മാപ്പ് നോക്കി വന്ന ഒരുപാട് പേർക്ക് ഇതുപോലെ വഴി തെറ്റിയിട്ടുണ്ട് എന്നാണ്. ​’ഗൂ​ഗിൾ മാപ്പ് തെറ്റാണ്, ഈ റോഡ് ക്ലബ്ബ് മഹീന്ദ്രയിലേക്ക് പോകില്ല’ എന്നാണ് സൈൻബോർഡിൽ പറഞ്ഞിരിക്കുന്നത്. നാട്ടുകാർ തന്നെയാണ് ആളുകൾ ഇവിടെയെത്തി വഴി തെറ്റിപ്പോവാതിരിക്കാൻ വേണ്ടി ഇങ്ങനെ ഒരു ബോർഡ് വച്ചിരിക്കുന്നത് എന്നാണ് മനസിലാവുന്നത്.

കൊഡ​ഗു കണക്ട് (Kodagu Connect) ആണ് എക്സിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി എത്തി. അടുത്തിടെ ​ഗൂ​ഗിൾ മാപ്പിന് വല്ലാതെ തെറ്റുകൾ പറ്റുന്നുണ്ട് എന്നായിരുന്നു മിക്കവരുടേയും കമന്റ്. എന്തായാലും, ഇത്തരം ഒരു ബോർഡ് നാട്ടുകാർ സ്ഥാപിച്ചിരിക്കുന്നത് കൊണ്ടുതന്നെ ​ഗൂ​ഗിൾ മാപ്പിന് ഇവിടേക്കിനി ആളുകളെ വഴി തെറ്റിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here