പ്രവാസികൾക്കൊരു സന്തോഷ വാർത്ത, കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പാസഞ്ചർ/ക്രൂയിസ് സർവീസ്; താൽപര്യപത്രം ക്ഷണിച്ചു

0
141

തിരുവനന്തപുരം: കേരളത്തില്‍ നിന്നും മിഡിൽ ഈസ്റ്റ് / ജിസിസി രാജ്യങ്ങളിലേയ്ക്ക് പാസഞ്ചർ/ ക്രൂയിസ് ഷിപ്പ് സര്‍വ്വീസ് നടത്തുന്നതിന് അനുഭവ പരിചയമുളള കമ്പനികളില്‍ നിന്നും കേരള മാരിടൈം ബോർഡ് (KMB) താല്‍പര്യപത്രം (EOI) ക്ഷണിക്കുന്നു. താല്‍പര്യമുളള കമ്പനികള്‍ കേരള മാരിടൈം ബോർഡിന്റെ വെബ്ബ്സൈറ്റ് (https://kmb.kerala.gov.in) സന്ദര്‍ശിച്ച് വിശദാംശങ്ങളും താല്‍പര്യപത്രവും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

താല്‍പര്യപത്രത്തിന് മുന്നോടിയായുളള കണ്‍സല്‍റ്റേഷന്‍ മീറ്റിങ് മാര്‍ച്ച് 27 ന് ചേരും. ഇതിനായുളള രജിസ്ട്രേഷനും വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +919544410029 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സീസണ്‍ സമയത്ത് പ്രസ്തുത രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് അമിതമായ വിമാനനിരക്കാണ് ഈടാക്കുന്നതെന്നും ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്നും ഏറെക്കാലമായി പ്രവാസി കേരളീയര്‍ ഉന്നയിക്കുന്നതാണ്. കേരളത്തിന്റെ സാമ്പത്തിക സാംസ്‌കാരിക ടൂറിസം മേഖലകളിലെ വികസനം ലക്ഷ്യമിടുന്നതും പ്രവാസികൾക്ക് ഏറെ ഗുണപ്രദവുമായ ഒരു പദ്ധതിയായാണ് പാസഞ്ചർ ക്രൂയിസ് ഷിപ്പ് സര്‍വ്വീസ് ലക്ഷ്യമിടുന്നത് .

പ്രധാനപ്പെട്ട ലിങ്കുകൾ താഴെ കൊടുക്കുന്നു

1. പാസഞ്ചർ ഷിപ്പുകൾ/ക്രൂയിസ് ഓപ്പറേറ്റർമാർക്കായി 27/03/2024-ന് ഷെഡ്യൂൾ ചെയ്‌ത കൺസൾട്ടേഷൻ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/e7p1GgmakZAbCRKN7

2. ഗൾഫിനും കേരളത്തിനുമിടയിൽ കപ്പൽ വഴിയുള്ള ഗതാഗതം സംബന്ധിച്ചു യാത്രക്കാർക്ക് ഇടയിൽ നടത്തുന്ന സർവ്വേയിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള ലിങ്കുകൾ : English https://forms.gle/ySfKVRd2UNcG65397) & Malayalam (https://forms.gle/2452bQfB9PZpKfgv5)

3. താത്പര്യപത്രം ഡൗണ്‍ലോഡ് ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് : https://kmb.kerala.gov.in/en/about/passenger-ships

LEAVE A REPLY

Please enter your comment!
Please enter your name here