പ്രചാരണത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പോസ്റ്ററുകൾ ഉപയോഗിച്ചു; യൂസഫ് പത്താനെതിരെ കോണ്‍ഗ്രസ്

0
153

കൊൽക്കത്ത: മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ യൂസഫ് പത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. പ്രചാരണത്തിനായി പത്താൻ ഇന്ത്യ 2011ൽ ലോകകപ്പ് ക്രിക്കറ്റിൽ വിജയം നേടിയതിന്റെ പോസ്റ്ററുകൾ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നത്.

ബംഗാളിലെ ബെർഹാംപൂർ മണ്ഡലത്തിലാണ് യൂസഫ് പത്താൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. പത്താൻ ഇന്ത്യയുടെ വിജയത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും ഉപയോഗിച്ചെന്നും, ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

പത്താനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതരത്‌ന ജേതാവായ സച്ചിൻ ടെണ്ടുൽക്കർ അടക്കം പോസ്റ്ററിൽ ഉണ്ട്. ചിത്രം ഇന്ത്യൻ ടീമീന്റേതായതിനാലും ഇത് ഉപയോഗിക്കാൻ പാടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here