ഐപിഎല്‍ 2024: ഹൈദരാബാദിനെതിരായ വെടിക്കെട്ട് പ്രകടനം, റസ്സലിന് ഷാരൂഖിന്റെ സ്‌പെഷ്യല്‍ സമ്മാനം

0
261

ഐപിഎലില്‍ തങ്ങളുടെ ആദ്യ മത്സരത്തിലെ ആന്ദ്രേ റസ്സലിന്റെ മാച്ച് വിന്നിംഗ് പ്രകടനം കണ്ട് ആവേശഭരിതനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സഹ ഉടമ ഷാരൂഖ് ഖാന്‍. ഐപിഎല്‍ 2024 ലെ ടീമിന്റെ വിജയകരമായ തുടക്കത്തിന് ശേഷം ഷാരൂഖ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറെ കണ്ടു.

ഈഡന്‍ ഗാര്‍ഡന്‍സിലെ വിഐപി ബോക്സില്‍നിന്ന് എസ്ആര്‍കെ മത്സരം വീക്ഷിക്കുകയും റസ്സലിന്റെ ഇന്നിംഗ്സ് ആസ്വദിക്കുകയും ചെയ്തു. മത്സരത്തില്‍ ഏഴ് സിക്സറുകളും 3 ബൗണ്ടറികളും പറത്തി 25 പന്തില്‍ 64 റണ്‍സുമായി റസ്സല്‍ പുറത്താകാതെ നിന്നു.

 

ഗെയിമിന് ശേഷം, ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍, ആന്ദ്രെ റസ്സലിനെ ആലിംഗന ചെയ്യുകയും ചുംബനം സമ്മാനിക്കുകയും ചെയ്തു.

ഷാരൂഖ് ഖാനുമായുള്ള അടുപ്പത്തെക്കുറിച്ച് റസ്സല്‍ തുറന്നുപറഞ്ഞു. ‘അദ്ദേഹം ഞങ്ങളുടെ കൂടെയുള്ളതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ നന്നായി ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു, ഒരു ഗ്രൂപ്പെന്ന നിലയില്‍ ഞങ്ങള്‍ അവനുവേണ്ടി പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്നു, താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here