‘ED വന്നാൽ BJP-യിൽ ചേരുകയേ നിവൃത്തിയുള്ളൂ’; പത്മജയ്ക്ക് പണികൊടുത്ത് അഡ്മിൻ, പരിഹസിച്ച് സൈബർലോകം

0
228

തൃശ്ശൂർ: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പത്മജ വേണുഗോപാലിന് പണികൊടുത്ത് ഫെയ്സ്‍ബുക്ക് അഡ്മിൻ. പത്മജയെ പരിഹസിച്ചുകൊണ്ട് അവരുടെ ഫെയ്സ്ബുക്ക് പേജിൽ തന്നെ പോസ്റ്റ് വന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

“ഇ.ഡി വന്നാൽ ഗുരുവായൂരപ്പനും രക്ഷിക്കാൻ കഴിയില്ല, ബിജെപിയിൽ ചേരുകയേ നിവൃത്തിയുള്ളൂ’ എന്നായിരുന്നു പോസ്റ്റ്. നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പത്മജയെ പരിഹസിച്ച് കൊണ്ട് നിരവധി കമന്റുകളും പോസ്റ്റിന് കീഴിൽ വന്നു.

വ്യാഴാഴ്ച വൈകീട്ടായിരുന്നു കോണ്‍ഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ അം​ഗത്വം സ്വീകരിച്ചത്. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്‌ദേക്കർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here