ആരാധകരുടെ സ്വന്തം ‘ആര്‍സിബി’ പേര് മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

0
137

മത്സരം തുടങ്ങുന്നതിന് മുമ്പ് വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആരാധകരുടെ സ്വന്തം ‘ആര്‍സിബി’ പേര് മാറ്റാന്‍ ഒരുങ്ങുന്നതായാണ് സൂചന. ‘റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍’ എന്ന പേര് ‘റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു’ എന്നാക്കിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഫ്രാഞ്ചൈസി. 2014ല്‍ ‘ബാംഗ്ലൂര്‍’ നഗരത്തിന്റെ പേര് ഔദ്യോഗികമായി ‘ബംഗളൂരു’ എന്നാക്കി മാറ്റിയെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ പേരില്‍ മറ്റം വരുത്തിയിരുന്നില്ല.

ഇതു സംബന്ധിച്ച് ഒരു പ്രൊമോ വീഡോ ആര്‍സിബി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. കന്നഡ സൂപ്പര്‍ താരം റിഷഭ് ഷെട്ടിയാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. മാര്‍ച്ച് 19-നായിരിക്കും പുതിയ പേര് ആര്‍സിബി ഔദ്യോഗികമായി പ്രഖ്യാപിക്കുക. പേരുമാറ്റം ഇനി ഭാഗ്യം കൊണ്ടുവരുമോയെന്നാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്.

പുതിയ സീസണ്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നേരിടാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 22 ന് എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഗ്ലാമര്‍ പോരാട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here