‘തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്രിവാൾ അറസ്റ്റിലാകും’; 10 മാസം മുമ്പേ അറസ്റ്റ് പ്രവചിച്ച നേതാവ് -വീഡിയോ

0
236

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലാകുമെന്ന് ജമ്മു കശ്മീർ മുൻ ​ഗവർണറും മുൻ ബിജെപി നേതാവുമായ സത്യപാൽ മല്ലിക് പ്രവചിച്ചിരുന്നു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അന്ന് മല്ലിക് ഇക്കാര്യം പറഞ്ഞത്. ‘ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലാകും. ഇത് നൂറ് ശതമാനം ഉറപ്പുള്ള കാര്യമാണ്’- എന്നായിരുന്നു മല്ലിക്കിന്റെ വാക്കുകൾ. അഭിമുഖത്തിന്റെ വീഡിയോ ശകലങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെച്ചു.

ഡോ. സർവപ്രിയ സാങ്‍വാന് ഞാൻ 10 മാസം മുമ്പ് നൽകിയ അഭിമുഖത്തിൽ ദില്ലി മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യുമെന്ന് ഞാൻ പറഞ്ഞിരുന്നു. രാജ്യത്തെ അന്വേഷണ ഏജൻസികളെ ദുരുപയോ​ഗം ചെയ്യുന്ന അധികാരത്തിലിരിക്കുന്ന ഏകാധിപതി ഭീരുവാണ്. ദില്ലി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതിലൂടെ മോദി ​ഗവൺമെന്റ് അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിയ്ക്കുകയാണ്- സത്യപാൽ മല്ലിക് പോസ്റ്റിൽ പറ‍ഞ്ഞു.

ബിജെപിയുമായി ഉടക്കി നിൽക്കുന്ന നേതാവാണ് സത്യപാൽ മല്ലിക്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമ്മു കശ്മീർ ​ഗവർണറായ മല്ലിക്, പ്രധാനമന്ത്രി മോദിക്കും ബിജെപിക്കുമെതിരെ നിലപാട് സ്വീകരിച്ച് തുടങ്ങിയത്. കർഷക സമരത്തിനും അദ്ദേഹം പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here