ന്യൂഡൽഹി:ഉത്തരാഖണ്ഡിൽ തകർന്ന സിൽക്യാര-ബാർകോട്ട് തുരങ്കം നിർമിച്ച നവയുഗ എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് (എൻ.ഇ.സി) ബി.ജെ.പിക്ക് 55 കോടി നൽകി. കഴിഞ്ഞ വർഷം തകർന്ന തുരങ്കം നിർമിച്ച കമ്പനി ഇലക്ടറൽ ബോണ്ടിലൂടെ തുക നൽകിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട രേഖയിലാണുള്ളത്. 2019 ഏപ്രിൽ 19നും 2022 ഒക്‌ടോബർ പത്തിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറൽ ബോണ്ടുകൾ ഹൈദരാബാദ് ആസ്ഥാനമായുള്ള എൻഇസി വാങ്ങിയത്. 2018 ഒക്‌ടോബർ 26ന് 20 അംഗ ഇൻകം ടാക്‌സ് സംഘം നവയുഗ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും ഇൻകം ടാക്‌സ് നിയമലംഘനവും ആരോപിച്ചായിരുന്നു നടപടി. ഇത് കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് കമ്പനി ബിജെപിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയത്.
EXCLUSIVE 🚨
Navayuga Engineering Company, makers of the Silkyara tunnel where 41 workers were stuck, paid Rs 55 crore through #ElectoralBonds to BJP .
But it couldn't find enough money to reward the rat miners who rescued the labours .
Instead the house of Uttarakhand tunnel… pic.twitter.com/VCG7UIo2cX
— Surbhi (@SurrbhiM) March 15, 2024
നവയുഗ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയാണ് നവയുഗ എൻജിനിയറിംഗ്. രാജ്യത്ത് നദിക്ക് മുകളിലുള്ള ഏറ്റവും വലിയ പാലമായ ധോല സാദിയ ബ്രിഡ്ജ് തങ്ങൾ നിർമിച്ചതായാണ് കമ്പനി പറയുന്നത്. ബ്രഹ്മപുത്രക്ക് കുറുകെയുള്ള പാലത്തിന് 9.15 കിലോമീറ്ററാണ് നീളം.
2023 നവംബർ 12ന് നിർമാണത്തിലിരിക്കെ തുരങ്കം തകർന്ന് 41 തൊഴിലാളികളാണ് കുടുങ്ങിയിരുന്നത്. തുടർന്ന് റാറ്റ് മൈനേഴ്‌സ് രംഗത്തിറങ്ങി നവംബർ 28നാണ് തൊഴിലാളികളെ രക്ഷിച്ചത്. സിൽക്യാര- ബാർകോട്ട് ടണൽ പ്രൊജക്ടിന് സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി 2018ലാണ് അംഗീകാരം നൽകിയത്. 2022ന് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ പിന്നീട് തിയ്യതി നീട്ടി നൽകി.
Ambani’s reliance related Qwik Supply Chain & Adani acquired Navayuga together donated Rs. 430 crore through electoral bonds. All of these donations went to BJP alone.
BJP has encashed Rs. 1700 crore just prior to the 2019 LS elections. pic.twitter.com/BPn5JMQ7gc
— Madhusudhan Reddy (@TheMsReddy) March 22, 2024