ദിവസവും ചൂടുവെള്ളത്തിലാണോ കുളിക്കാറുള്ളത് ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ

0
309

പലർക്കും ചൂടു വെള്ളത്തിൽ കുളിക്കാനാകും താൽപര്യം. എന്നാൽ ചൂട് വെള്ളത്തിൽ കുളിക്കുന്നതിന് ഗുണങ്ങൾ ഏറെയാണ്.  ഉറക്കസമയം 90 മിനിറ്റ് മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ആന്തരിക ശരീരത്തെ തണുപ്പിക്കുകയും ചർമ്മത്തെ ചൂടാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൂടുവെള്ളത്തിലെ കുളി ശരീരത്തിൻ്റെ സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പേശികളുടെ മുറുക്കവും ശരീര വേദനയും ഒഴിവാക്കാൻ ചൂട് വെള്ളം സഹായകമാണ്. ചൂടുവെള്ളം പേശികളുടെ ക്ഷീണം ഫലപ്രദമായി ശമിപ്പിക്കുകയും കഠിനമായ വ്യായാമത്തിന് ശേഷമുള്ള അതികഠിനമായ വേദനയെ കുറയ്ക്കുകയും ചെയ്യുന്നു.

ചൂടു വെള്ളം ചർമ്മസംരക്ഷണത്തിനും സഹായിക്കുന്നു. കാരണം വെള്ളത്തിൽ നിന്നുള്ള നീരാവി സുഷിരങ്ങൾ തുറക്കുകയും തൊലിക്കടിയിൽ കുടുങ്ങിയ എണ്ണയും അഴുക്കും നീക്കമാക്കുകയും ചെയ്യും. ചൂടു വെള്ളത്തിൽ കുളിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിൻ്റെ സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചൂടുവെള്ളം രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനാൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. 

കാലാവസ്ഥ മാറുമ്പോൾ ജലദോഷവും പനിയും സാധാരണമാണ്. എന്നാൽ ചൂടുവെള്ളത്തിൽ പതിവായി കുളിക്കുന്നത്   മസ്തിഷ്കത്തിന് സമീപമുള്ള രക്തക്കുഴലുകൾക്ക് അയവ് വരുത്തുകയും സമ്മർദ്ദവും തലവേദനയും ലഘൂകരിക്കുകയും ചെയ്യുന്നു. 

ചൂടുവെള്ളത്തിന്റെ ഏറ്റവും മികച്ച ഗുണം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള കഴിവാണ്. അത് മനസ്സിന് അയവുവരുത്തി ഉറക്കത്തിന് സഹായിക്കുന്ന ഹോർമോണായ മെലറ്റോണിൻ ഉൽപാദിപ്പിക്കാൻ തലച്ചോറിനെ സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here