കാലം പോയ പോക്കേ, ഇവരും ഡിജിറ്റലായി; കാറിനടുത്തെത്തി പണം ചോദിക്കുന്ന ഭിക്ഷക്കാരൻ, വീഡിയോ വൈറൽ

0
272

ദിസ്പൂർ: ആസാമിലെ ഗുവാഹട്ടിയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.കാഴ്ചയില്ലാത്ത ദശരഥ് എന്ന യാചകൻ ഭിക്ഷ തേടുന്ന രീതിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. എക്സിലാണ് വീഡിയോ വൈറലായത്. ഡിജിറ്റൽ പേയ്‌മെന്റിലൂടെയാണ് ഇദ്ദേഹം ആളുകളിൽ നിന്ന് പണം വാങ്ങുന്നത്.

ക്യൂ ആർ കോഡ് അടങ്ങിയ ഫോൺ പേയുടെ കാർഡ് കഴുത്തിലിട്ടുകൊണ്ടാണ് ഭിക്ഷ യാചിക്കുന്നത്. ഇദ്ദേഹം ഒരു കാറിനടുത്തേക്ക് വരികയും യാത്രക്കാരനോട് പണം ചോദിക്കുകയുമായിരുന്നു. യാത്രക്കാരൻ 10 രൂപ ഫോൺ പേ വഴി ഭിക്ഷ കൊടുക്കുകയും ചെയ്യുന്നു. മറ്റൊരു യാത്രക്കാരനാണ് ഇതെല്ലാം വീഡിയോയിൽ പകർത്തിയത്.

കോൺഗ്രസ് നേതാവായ ഗൗരവ് സോമാനിയയാണ്‌ വീഡിയോ പങ്കുവച്ചത്. ഇതാദ്യമായല്ല ഒരു യാചകൻ ഡിജിറ്റൽ പേയ്‌മെന്റ് രീതി ഉപയോഗിക്കുന്നത്. നേരത്തെ, നാൽപ്പതുകാരനായ ബീഹാർ യുവാവ് കഴുത്തിൽ ക്യുആർ കോഡ് തൂക്കി, റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ ചോദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here