കോൺഗ്രസിന് വീണ്ടും തിരിച്ചടി; ലീഡറുടെ മകൾക്ക് പിന്നാലെ വിശ്വസ്തനും ബിജെപിയിലേക്ക്

0
241

തിരുവനന്തപുരം: കോൺഗ്രസിന് വീണ്ടും തിരിച്ചടി. ലീഡറുടെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്‍റെ വിശ്വസ്തനും കോൺഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവ് മഹേശ്വരൻ നായർ ബിജെപിയില്‍ ചേര്‍ന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരൻ നായർ.

പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കോൺഗ്രസിന് വീണ്ടും തിരിച്ചടി നല്‍കി കൊണ്ടാണ് മഹേശ്വരൻ നായരുടെ പാര്‍ട്ടി മാറ്റം. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് കായിക താരം കൂടിയായിരുന്ന പത്മിനി തോമസ് ബിജെപിയില്‍ ചേരുന്നത്. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് പദ്മിനി തോമസിനൊപ്പം ബിജെപിയില്‍ ചേരുന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here