ബംഗളുരു: മുസ്ലിം സമുദായത്തിനെതിര ആക്രമത്തിന് ആഹ്വാനം നൽകിയ ബി.ജെ.പി എംപിക്കെതിരെ പരാതി.ബംഗളുരു സൗത്ത് എം.പി തേജസ്വി സൂര്യക്കെതിരെയാണ് പോലീസ് കേസെടുത്തത്.
സമൂഹത്തിലെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന കാമ്പയിൻ എഗെയ്ൻസ്റ്റ് ഹെയ്റ്റ് സ്പീച്ച് ആണ് എം.പിക്കെതിരെ അൾസൂർ ഗേറ്റ് പൊലീസ് സ്റ്റേഷനിലും തെരഞ്ഞെടുപ്പ് കമീഷനും പരാതിനൽകിയത്. തേജസ്വി സൂര്യക്ക് പുറമെ, ബംഗളുരു സെൻട്രൽ എം.പി പി.സി മോഹൻ, ശോഭകരന്ദലാജെ എന്നിവർക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
വർഗീയ സംഘർഷത്തിനിടയാക്കുന്ന പ്രസ്താവനയാണ് തേജസ്വിയുടെതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി ചൂണ്ടിക്കാട്ടി കോൺഗ്രസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിദ്ധനഹള്ളി നാഗരഥ് പേട്ടിൽ ജുമാമസ്ജിദ് റോഡിൽ കടയുടമക്ക് മർദ്ദനമേറ്റ കേസിൽ പ്രതിഷേധത്തിനെത്തിയ ബി.ജെ.പി എംപിമാർ സംഭവം സമുദായവത്കരിക്കുകയും മതവികാരം ഇളക്കിവിടുകയും ചെയ്തിരുന്നു.