സിദ്ധാർഥന്‍റെ മരണത്തിൽ ‘ജാമിദ ടീച്ചർ ടോക്സ്’ യൂടൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം, കെ ജാമിദക്കെതിരെ കേസെടുത്തു

0
189

വൈത്തിരി: കെ ജാമിദയ്ക്കെതിരെ വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസെടുത്തു. പൂക്കോട് വെറ്റനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് വൈത്തിരി പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. ‘ജാമിദ ടീച്ചർ ടോക്സ്’ എന്ന യൂടൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. വിദ്വേഷവും വ്യാജവുമായ പ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ജാമിദയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതായി പൊലീസ് വിവരിച്ചു.

ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ടി. ഉത്തംദാസിനാണ് അന്വേഷണചുമതല. യൂടൂബ് ചാനലിലെ മറ്റു വീഡിയോകളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചേക്കും. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി വൈത്തിരി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here