അപരിചിതയായ സ്ത്രീയെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റം; മൂന്ന് മാസം തടവ് ശിക്ഷിച്ച് കോടതി

0
146

ന്യൂഡല്‍ഹി: അപരിചിതരായ സ്ത്രീകളെ ‘ഡാര്‍ലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ വരുമെന്ന് കൽക്കട്ട ഹൈക്കോടതി. ലൈംഗികചുവയുള്ള പരാമര്‍ശമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം 354 എ, 509 വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യമാണെന്നും ജസ്റ്റിസ് ജയ് സെന്‍ഗുപ്തയുടെ സിംഗിള്‍ ബെഞ്ച് കണ്ടെത്തി.

ഒരു പോലീസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മദ്യാസക്തിയിലായിരുന്ന ജനക് റാമെന്ന വ്യക്തി ഡ്യൂട്ടിക്കിടെ തന്നെ ‘ഡാര്‍ലിങ്’ എന്നു വിളിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥയുടെ പരാതി.

“ഒരു സ്ത്രീയെ, അവര്‍ പോലീസ് ഉദ്യോഗസ്ഥയോ മറ്റാരെങ്കിലുമോ ആവട്ടെ, മദ്യാസക്തിയിലോ അല്ലാതെയോ അപരിചിതനായ ഒരു പുരുഷന്‍ ലൈംഗിക ഉദ്ദേശ്യത്തോടെ ‘ഡാര്‍ലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. തത്കാലം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഒരു അപരിചിതന് തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീയെ അത്തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യാന്‍ അനുവാദമില്ല”, കോടതി നിരീക്ഷിച്ചു.

ജനക് റാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here