ഒറ്റരാത്രികൊണ്ട് മമ്മൂട്ടിയുടെ നായിക മറുകണ്ടം ചാടി; അമരാവതിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും; മോദിയെയും അമിത് ഷായെയും പുകഴ്ത്തി നവനീത് റാണ

0
200

മമ്മൂട്ടിയുടെ നായിക മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി ടിക്കറ്റില്‍ മത്സരിക്കും. കഴിഞ്ഞതവണ കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ താമര ചിഹ്നത്തിലാണ് പോരിനിറങ്ങുന്നത്. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ രാത്രിയില്‍ തന്നെ അവര്‍ ബിജെപി അംഗത്വം എടുത്തു.

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെയാണ്് അമരാവതി മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നവനീത് റാണയുടെ പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ പിന്തുടരുന്നതെന്നു ബവന്‍കുലെ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ ലവ് ഇന്‍ സിംഗപ്പുര്‍ എന്ന ചിത്രത്തിലെ നായികയായ നവനീത്. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ് നവനീത് റാണ. കുറച്ച് നാളുകളായി ഇവര്‍ ബിജെപി അനുഭാവം പുലര്‍ത്തിപോന്നിരുന്നു. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഹനുമാന്‍ സ്തുതി അര്‍പ്പിക്കുമെന്ന ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് നവനീത് കൗര്‍ റാണയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതിനുശേഷമാണ് നവനീത് റാണ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here