പഴയ ചാക്കിനേക്കാള്‍ കഷ്ടമാണ് മോദിയുടെ വാഗ്ദാനങ്ങള്‍; ബിജെപിയെ പരിഹസിച്ച് ബിനോയ് വിശ്വം

0
103

ബിജെപിയെയും നരേന്ദ്ര മോദിയെയും പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരിക്കലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നാണ് മോദിയുടെ ഗ്യാരന്റിയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയുടെ തൃശൂരിലെ എല്ലാ പോസ്റ്ററുകളിലും ഒരു ഗ്യാരന്റി കണ്ടുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് മോദിയുടേത്. നരേന്ദ്ര മോദിയ്ക്ക് മാത്രമേ ഇതിനൊക്കെ സാധിക്കൂ എന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പഴയ ചാക്കിനേക്കാള്‍ കഷ്ടമാണ് മോദിയുടെ വാഗ്ദാനങ്ങളെന്നും ബിനോയ് വിശ്വം പരിഹസിച്ചു. സുരേഷ് ഗോപി പെരുമാറ്റ ചട്ട ലംഘനം നടത്തുന്നുവെന്നും ബിനോയ് വിശ്വം ആരോപിച്ചു.

പണം വിതരണം ചെയ്ത് വോട്ട് നേടാനാണ് ബിജെപിയുടെ നീക്കം. സുരേഷ്‌ഗോപിയുടേത് രാജവാഴ്ചയുടെ ഭാഷ. രാജകാലം കടന്നുപോയി ജനാധിപത്യം വന്നുവെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here