ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതോടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ന്റെ സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ ബാര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ഒടുവില്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ആദ്യ 21 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞതുപോലെ, ഐപിഎല്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നില്ല. ഷെഡ്യൂളിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ നിന്ന് പുറത്തുവരുന്ന മറ്റൊരു പ്രധാന കാര്യം, ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ ശേഷിക്കുന്ന മത്സരങ്ങള്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കളിക്കും എന്നതാണ്.
ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ 49 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് മത്സരങ്ങളും നടക്കും. ഫൈനല്‍ മെയ് 26 ന്, ക്വാളിഫയര്‍ 1, ക്വാളിഫയര്‍ 2, എലിമിനേറ്റര്‍ എന്നിവ മെയ് 21, മെയ് 22, മെയ് 24 തീയതികളില്‍ നടക്കും.
ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയമാണ്. ക്വാളിഫയര്‍ രണ്ടും ഇവിടെ നടക്കും. അഹമ്മദാബാദ് ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കും.