ജാ​ഗ്രതൈ! ‘അവർ’ വീണ്ടും എത്തി! അന്വേഷണം ഊർജിതമാക്കി പൊലീസ്, ബൈക്കിലെത്തി മാല പൊട്ടിക്കല്‍ കാസര്‍കോട്ട് സജീവം

0
170

കാസർകോട്: കാസർകോട് ജില്ലയിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം വീണ്ടും സജീവമാകുന്നു. കുഡലു, പായിച്ചാലിലെ സാവിത്രിയുടെ കഴുത്തില്‍ നിന്നും രണ്ട് പവൻ തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൗക്കി ആസാദ് നഗറിൽ വച്ചാണ് കുഡ്ലു, പായിച്ചാല്‍ അയോധ്യയിലെ കെ സാവിത്രി കവർച്ചക്ക് ഇരയായത്. ഹെൽമെറ്റ് ധരിച്ച് ബൈക്കില്‍ എത്തിയ യുവാവ് സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. 60 വയസ്സുകാരിക്ക് പ്രതികരിക്കാൻ സമയം കിട്ടും മുമ്പേ യുവാവ് കടന്നു കളഞ്ഞു. രണ്ടു പവന്‍ തൂക്കമുള്ള  മാലയാണ് മോഷ്ടാവ് കൊണ്ട് പോയത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ടൗൺ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പരിസരത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും  ശേഖരിക്കുന്നുണ്ട്. നേരത്തെ സമാനമായ രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പിടിയിലായവരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് ബേക്കൽ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധികളിൽ ഇത്തരത്തിലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പലപ്പോഴും മോഷ്ടിച്ച ബൈക്കുകളിലെത്തിയാണ് സംഘം മാല തട്ടിപ്പറിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here