കാസര്‍കോട് വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി

0
300

അമ്പലത്തറ (കാസർകോട്): അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000-രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അമ്പലത്തറ പോലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ കണ്ടെത്തിയത്.

പാണത്തൂർ പനത്തടിയിലെ അബ്ദുൾ റസാഖ് എന്നയാളാണ് വീട്ടിൽ വാടകക്ക് താമസിച്ചിരുന്നത്. ഇയാളെ പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാൾ നാട്ടിലില്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. തുടർന്നാണ് പോലീസ് വീട് തുറന്ന് പരിശോധിച്ചത്. ചാക്കിലാക്കിയ നിലയിലായിരുന്നു നോട്ടുകെട്ടുകൾ.

ഇയാൾ അടുത്ത കാലത്താണ് അമ്പലത്തറയിൽ താമസത്തിനെത്തിയത്. അതിനാൽ പ്രദേശവാസികൾക്ക് കൂടുതൽ വിവരങ്ങളറിയില്ല. പുത്തൻ പണക്കാരനാണ് ഇയാളെന്നാണ് നാട്ടുകാർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here