‘കരുതും പോലെ ജീവിതം പോകില്ല, നിശ്ചയം നടത്തിയ കുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നിയമമില്ലല്ലോ’; ഷിയാസ് കരീം

0
201

മോഡലിങ്ങിൽ നിന്നും അഭിനയ രം​ഗത്തേക്ക് എത്തിയ ആളാണ് ഷിയാസ് കരീം. പിന്നീട് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ഷിയാസിനെ കൂടുതർ പേർക്കും സുപരിചിതനാകുന്നത്. ശേഷം വിവിധ ടെലിവിഷൻ ഷോകളിലും ഷിയാസ് നിറ സാന്നിധ്യമായി. 2023 സെപ്റ്റംബറിൽ ആയിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമായിരുന്നു. എന്നാൽ ഏതാനും നാളുകൾക്ക് മുൻപ് ഷിയാസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ഈ ഫോട്ടോകളെല്ലാം ഡിലീറ്റ് ആകുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങിയെന്ന തരത്തിൽ ചില പ്രചാരണങ്ങളും നടന്നിരുന്നു. ഈ അവസരത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഷിയാസ്.

“വിവാഹത്തെ പറ്റി ഭീകരമായി സംസാരിക്കാനൊന്നും എനിക്ക് അറിയില്ല. കല്യാണം ഉണ്ടാവും. നിശ്ചയിച്ച പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന് നമുക്ക് നിയമം ഒന്നുമില്ലല്ലോ. എന്തായാലും ഞാൻ കല്യാണം കഴിക്കും. നിശ്ചയിച്ച പെൺകുട്ടി റെഡിയാണെങ്കിൽ അവരെ വിവാഹം കഴിക്കും. നാളത്തെ കാര്യം എന്താണ് എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ വേറൊരാളെ കല്യാണം കഴിക്കും. ചെമ്മീൻ സിനിമയിൽ നടൻ മധുവിനെ പോലെ ബീച്ചിൽ പാട്ട് പാടി നടക്കാൻ എന്തായാലും ഞാൻ ഉദ്ദേശിക്കുന്നില്ല. ശരിയായിട്ടുള്ള ആളെ കിട്ടുമ്പോൾ ഞാൻ എല്ലാവരെയും അറിയിക്കും. ഞാൻ ഫോട്ടോ ഇടണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എന്റെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടാൻ ആര്‍ക്കും അവകാശമില്ല. എന്തായാലും കല്യാണം ഉണ്ടാകും. നമ്മൾ വിചാരിക്കുന്നത് പോലെ നമ്മുടെ ജീവിതം മുന്നോട്ട് പോകില്ല. ഒരിക്കലും നടക്കില്ല. അങ്ങനെ ആയിരുന്നെങ്കിൽ കാര്യങ്ങൾ എല്ലാം ഈസി ആയേനെ”, എന്നാണ് ഷിയാസ് കരീം പറഞ്ഞത്. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു ഷിയാസിന്റെ പ്രതികരണം.

ഷിയാസിന്റെ വിവാഹ നിശ്ചയ വാർത്തകൾക്ക് ഒപ്പം ആയിരുന്നു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയും ഉയർന്നത്. ഇത് വലിയ ചർച്ചകൾക്കും വഴിവച്ചിരുന്നു. നിലവിൽ ഈ കേസ് കോടതിയിൽ നടക്കുകയാണ്. ഈ പ്രശ്നമൊക്കെ വന്നപ്പോൾ വിവാഹ നിശ്ചയിച്ച പെൺകുട്ടി തന്നെ വിട്ടിട്ട് പോകുമെന്നാണ് കരുതിയതെന്നും എന്നാൽ തനിക്കൊപ്പം അവൾ കട്ടയ്ക്ക് കൂടെ നിൽക്കുക ആയിരുന്നുവെന്നും നേരത്തെ ഷിയാസ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here