ബന്തിയോട് മുട്ടത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു; ഒപ്പം സഞ്ചരിച്ച യുവാവിന് ഗരുതര പരിക്ക്

0
336

ബന്തിയോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ടിപ്പര്‍ ലോറി ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഉപ്പള നയാബസാര്‍ നാട്ടക്കല്‍ ഹൗസിലെ അബ്ദുല്‍ കാദറിന്റെ മകന്‍ മുഹമ്മദ് മിഷ്ഹാബാ(21)ണ് മരിച്ചത്.

ഒപ്പം സഞ്ചരിച്ച യുവാവിന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പത്തേമുക്കാലോടെ ബന്തിയോട് മുട്ടത്താണ് അപകടം. വ്യാഴാഴ്ച രാത്രി കാസര്‍കോട്ടെ ടര്‍ഫില്‍ കളിക്കാനെത്തിയതായിരുന്നു മിഷ്ഹാബ്.
രാവിലെ സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചത്.

ഗുരുതര പരിക്കേറ്റ ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മിഷ്ഹാബ് മരിച്ചു. മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയാണ് മിഷ്ഹാബ്.

LEAVE A REPLY

Please enter your comment!
Please enter your name here