മൂന്ന് മാസത്തിനിടെ നാലാമത്തെ മരണം; ക്രിക്കറ്റ് കളിക്കുന്നതിനിടെ 24കാരന്‍ ടെക്കി കുഴഞ്ഞുവീണ് മരിച്ചു

0
123
Cricket ball resting on a cricket bat on green grass of cricket pitch

ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ 24കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.ഹൈദരാബാദില്‍ സോഫ്റ്റവെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കാശിറെഡ്ഡി സഞ്ജയ് ഭാര്‍ഗവ് ആണ് സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴ‍ഞ്ഞുവീണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഹൈദരാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള ഗാട്ടുപള്ളിയിലെ കെ സി ആര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. വിശാഖപട്ടണം സ്വദേശിയായ സഞ്ജയ് കഴിഞ്ഞ ആറു മാസമായി ഹൈദരാബാദിലെ സോഫ്റ്റവെയര്‍ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

ഞായറാഴ്ച വൈകിട്ടോടെ സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ മഹേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മറണകാരണം വ്യക്തമാവൂ എന്ന് പോലീസ് പറഞ്ഞു. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക സൂചന.

കഴിഞ്ഞ മാസം കര്‍ണാടകയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ കര്‍ണാടക താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഏജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്‍റില്‍ കര്‍ണാടക-തമിഴ്നാട് മത്സരം പൂര്‍ത്തിയായതിന്‍റെ തൊട്ടുപിന്നാലെയാണ് 34കാരനായ മുന്‍ കര്‍ണാടക താരം കെ ഹോയ്സല ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. മത്സരത്തില്‍ കര്‍ണാടക തമിഴ്നാടിനെ തോല്‍പ്പിച്ചതിന്‍റെ വിജാഘോഷത്തിനിടെ ബെംഗലൂരുവിലെ ആര്‍എസ്ഐ ഗ്രൗണ്ടിലാണ് ആരാധകരെ ഞെട്ടിച്ച സംഭവം നടന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാലാമത്തെ ആളാണ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ മരണത്തിന് കീഴടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് മത്സരം കളിച്ച് വന്നയുടന്‍ കുപ്പിയില്‍ നിന്ന് തണുത്തവെള്ളം കുടിച്ചതോടെ അബോധാവസ്ഥയിലായ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.ജനുവരിയില്‍ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിെ 36കാരന്‍ പിച്ചില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ജനുവരിയില്‍ മുംബൈില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റര്‍ അടിച്ച പന്ത് തലയില്‍ കൊണ്ട് 52കാരനും മത്സരത്തിനിടെ മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here