ക്ലബ് ബേരിക്കൻസ് യു.എ.ഇ പുതിയ കമ്മിറ്റി നിലവിൽ വന്നു

0
141

ദുബൈ: ക്ലബ് ബേരിക്കൻസ് യു.എ.ഇ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബേ ബൈറ്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുനീർ ബേരിക്ക അധ്യക്ഷത വഹിച്ചു. യോഗം ഇബ്രാഹിം ബേരിക്ക ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ബേരിക്ക സ്വാഗതം പറഞ്ഞു. സത്താർ ബെങ്കര റിപ്പോർട്ടും വരവ് ചിലവും അവതരിപ്പിച്ചു.

മികച്ച സാമൂഹ്യ പ്രവത്തനത്തിന് ക്ലബ് ബേരിക്കൻസിന്റെ സ്നേഹാദരവ് ഇബ്രാഹിം ബേരിക്കക്ക് സിദ്ദിഖ് പൂങ്കളം കൈമാറി. ഒമാനിൽ നിന്ന് എത്തിയ മുസ്തഫ പൂങ്കള്ളത്തിനുള്ള ഉപഹാരം ഹസ്സനാർ ബെങ്കര നൽകി. റസാഖ് ബന്തിയോട് മുഖ്യാതിഥിയായി സംസാരിച്ചു.

പുതിയ ഭാരവാഹികളായി സത്താർ ബെങ്കരയെയും ജനറൽ സെക്രട്ടറിയായി റഹീസ് സാറാംഗ്, ട്രഷററായി റസാഖ് ബേരിക്കയെയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ടുമാരായി സഹീർ അബ്ബാസ്, അമീർ ബേരിക്ക, സുഹൈബ് പൊയിനാച്ചി, മുജീബ് പൂങ്കളം എന്നിവരെയും സെക്രട്ടറിമാരായി ഇർഷാദ് അബ്ബാസ്, മുനീസ് ബേരിക്ക, ജിത്തു ബേരിക്ക, ബിലാൽ ബേരിക്ക എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തിന് ഇർഷാദ് ബേരിക്ക നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here