ഒന്നല്ല,​ രണ്ട് സീറ്റുകൾ; ലോക്സഭാ തിരഞ്ഞടുപ്പിൽ കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് സർവേഫലം,​ യു ഡി എഫിന് 14 സീറ്റുകളിൽ വിജയം

0
202

ന്യൂഡൽഹി : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന സർവേഫലം പുറത്ത്. ദേശീയ മാദ്ധ്യമമായ ന്യൂസ് 18 നെറ്റ്‌വർക്ക് 21 സംസ്ഥാനങ്ങളിൽ നടത്തിയ മെഗാ ഒപ്പീനിയൻ പോളിലാണ് കേരളത്തിൽ ബി.ജെ.പി രണ്ട് സീറ്റു നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. എൻ.ഡി.എ കേരളത്തിൽ രണ്ട് സീറ്റ് നേടുമെന്നാണ് സർവേയിൽ പറയുന്നത്.

യു.ഡി.എഫ് ഇത്തവണ 14 സീറ്റിൽ ഒതുങ്ങും. കഴിഞ്ഞ തവണ യു.ഡി.എഫ് 19 സീറ്റുകളാണ് നേടിയത്. 2019ൽ ഒരു സീറ്റിൽ ഒതുങ്ങിയ എൽ.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ 4 സീറ്റിൽ വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു.

കേരളത്തിൽ എൻ.ഡി.എയ്ക്ക് 18 ശതമാനം വോട്ടുകൾ ലഭിക്കും. യു.ഡി.എഫിന് 47 ശതമാനം വോട്ടുകളും എൽ.ഡി.എഫിന് 35 ശതമാനം വോട്ടുകളും ലഭിക്കും. 21 പ്രധാന സംസ്ഥാനങ്ങളിലെ 518 സീറ്റുകളിലെ സർവേഫലമാണ് ഇന്നും നാളെയുമായി ന്യൂസ് 18 പുറത്തുവിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here