ദുബായ് അന്താരാഷ്ട്ര തിയേറ്റർ മേള;മികച്ച നടനായി കാസർകോട് സ്വദേശി

0
91

കാസർകോട്: ദുബായിൽ നടന്ന അന്താരാഷ്ട്ര തിയേറ്റർ മേളയിൽ മികച്ച നടനായി കാസർകോട്ടുകാരൻ. ഷോർട്ട് ആൻഡ് സ്വീറ്റ്സ് അന്താരാഷ്ട്ര തിയേറ്റർ മേളയിലാണ് കാസർകോട് നെല്ലിക്കുന്ന് സ്വദേശി സിയാദ് ബങ്കര പ്രധാന വേഷം ചെയ്ത ‘ലാ മൗച്ച് ഡ്യൂക്സ്’ മികച്ച നാടകമായി തിരഞ്ഞെടുത്തത്. ദുബായിൽ ഷെർകാൽ അവന്യൂവിലെ ദി ജങ്‌ഷൻ തിയറ്ററിൽ എട്ട് ആഴ്ചകളിലായി നടന്ന തിയേറ്റർ മേളയിൽ ലോകത്തിലെ പല ഭാഗത്തുനിന്നുമായി 70-ലധികം നാടകങ്ങൾ അരങ്ങിലെത്തിയിരുന്നു.

2022-ൽ നടന്ന ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിലും മികച്ച നടൻ സിയാദായിരുന്നു. യു.എ.ഇ.യിലെ തിയേറ്റർ രംഗത്തും കലാരംഗത്തും സജീവമാണ് ഈ കാലാകാരൻ. കാസർകോട് നെല്ലിക്കുന്ന് സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ ബി.എ.മഹമൂദിന്റെയും സുബൈദയുടെയും പുത്രനും മുൻ എം.എൽ.എ. ബി.എം.അബ്ദുൾറഹ്മാന്റെ പേരക്കുട്ടിയുമാണ് സിയാദ് ബങ്കര.

LEAVE A REPLY

Please enter your comment!
Please enter your name here