ലക്ഷദ്വീപില്‍ ഒറ്റയടിക്ക് പെട്രോള്‍-ഡീസല്‍ വിലയില്‍ 15 രൂപ കൂറവ്; കാരണമറിയാം

0
196

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ പെട്രോള്‍- ഡീസല്‍ വിലയില്‍ വന്‍ ഇടിവ്. ലിറ്ററിന് 15.3 രൂപയാണ് കുറച്ചത്. രാജ്യത്തെ ഏക്കാലത്തെയും വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിദൂര ദ്വീപുകളിലേക്ക് ഇന്ധനം കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനുമായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ മൂലധനത്തുക ഒഴിവാക്കിയതോടെയാണ് വില കുറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ലിറ്ററിന് 6.09 രൂപയാണ് ഈ ഇനത്തില്‍ ഈടാക്കിയിരുന്നത്. മുതല്‍ മുടക്കിയ തുക പൂര്‍ണ്ണമായും പിരിച്ചെടുത്തതോടെയാണ് നടപടി നിര്‍ത്തലാക്കിയത്.

ആന്ത്രോത്ത്, കല്‍പേനി ദ്വീപുകളിലാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ 15.30 രൂപ ലിറ്ററിന് ഇടിവ് ഉണ്ടായിരിക്കുന്നത്. കവരത്തി, മിനിക്കോയ് ദ്വീപുകളില്‍ 5.20 രൂപ കുറഞ്ഞു. ഇതോടെ കവരത്തി മിനിക്കോയ് ദ്വീപുകളില്‍ പെട്രോളിന് 100.75 രൂപയും ആന്ത്രോത്ത്, കല്‍പേനി ദ്വീപുകളില്‍ 100.75 രൂപയുമായി കുറഞ്ഞു. സമാനമായി കവരത്തി, മിനിക്കോയ് ദ്വീപുകളില്‍ ഡീസലിന് 95.71 രൂപയായും ആന്ത്രോത്ത്, കല്‍പേനി ദ്വീപുകളില്‍ 95.71 രൂപയുമായും കുറഞ്ഞു. മാര്‍ച്ച് 16 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here