ഭയാനകം, ഭീകരം; ബൈക്കിലെത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന കുരങ്ങൻ, എല്ലാം നിമിഷനേരത്തിനുള്ളിൽ..!

0
402

മനുഷ്യരെപ്പോലെ പെരുമാറുന്നതിന് പേരുകേട്ട മൃ​ഗങ്ങളാണ് കുരങ്ങന്മാർ. എന്നാൽ, ചില സ്ഥലങ്ങളിൽ കുരങ്ങന്മാരെക്കൊണ്ടുണ്ടാകുന്ന ഉപദ്രവം ചില്ലറയൊന്നുമല്ല. മിക്കവാറും ന​ഗരങ്ങളിൽ കുരങ്ങന്മാരെ കൊണ്ട് വലിയ ബുദ്ധിമുട്ടാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു വീടിന്റെ മുറ്റത്തുണ്ടായിരുന്ന കുഞ്ഞിനെ ഒരു കുരങ്ങൻ എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ.

വീഡിയോയിൽ ഒരു കളിപ്പാട്ട ബൈക്കിലാണ് കുരങ്ങനെത്തുന്നത്. ശരവേ​ഗത്തിൽ പാഞ്ഞുവരുന്ന കുരങ്ങൻ നിമിഷനേരം കൊണ്ട് ഒരു കൊച്ചുകുഞ്ഞിനെ പിടിച്ചുവലിക്കുന്നതും അതേ ​വേ​ഗത്തിൽ കുഞ്ഞിനെയും കൊണ്ട് പാഞ്ഞുപോവുകയും ചെയ്യുകയാണ്. നിലത്തൂടെ വലിച്ചിഴച്ചാണ് കുട്ടിയെ കുരങ്ങൻ കൊണ്ടുപോകുന്നത്. കുറച്ച് ദൂരം പോവുകയും ചെയ്തു. ഇതുകണ്ട് കുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ആകെ പകച്ചു പോവുകയാണ്.

വീഡിയോ തുടങ്ങുമ്പോൾ തന്നെ കുരങ്ങൻ പാഞ്ഞുവരുന്നതാണ് കാണുന്നത്. ഇതിപ്പോൾ എന്തിനുള്ള പുറപ്പാടാണ് എന്ന് പോലും നമുക്ക് ചിന്തിക്കാൻ സമയം കിട്ടുന്നില്ല. ഒരു വീടിന്റെ മുറ്റത്ത് നാല് കുട്ടികൾ ഇരിക്കുന്നത് കാണാം. അതിനിടയിൽ ഇരിക്കുകയാണ് ഈ കുഞ്ഞുകുട്ടിയും. അവിടെ നിന്നാണ് കുരങ്ങൻ കുഞ്ഞിനെ പിടിച്ചുകൊണ്ടു പോകുന്നത്. ഒടുവിൽ ഒരു മുതിർന്നയാൾ വന്ന് ഒച്ചയിടുമ്പോഴാണ് കുരങ്ങൻ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് പോകുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് Crazy Clips ആണ്. ബൈക്കിൽ എത്തിയ കുരങ്ങൻ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു എന്നാണ് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. 15.7 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ, ഈ വീഡിയോ ആദ്യമായി ശ്രദ്ധ നേടുന്നത് 2020 -ൽ ആണ്. ഇത് ശരിക്കും മനുഷ്യക്കടത്ത് പോലെ തന്നെ, കുരങ്ങാണ് ചെയ്യുന്നത് എന്നുമാത്രം എന്ന് അന്ന് അഭിപ്രായപ്പെട്ട മനുഷ്യരുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here