ദുബായ് മലബാർ കലാ സംസ്കാരിക വേദി സംഘടിപ്പിക്കുന്ന റംസാൻ പുണ്യങ്ങളുടെ പൂക്കാലം ബ്രോഷർ പ്രകാശനം ചെയ്തു

0
84

കുമ്പള: ദുബൈ മലബാർ കലാ സാംസ്കരിക വേദി അൽഫലാഹ് ഫൗണ്ടേഷന്റെ സഹകരണാത്തോടെ സംഘടിപ്പിക്കുന്ന “പതിനാറാമത് റംസാൻ പുണ്യങ്ങളുടെ പൂക്കാലം പ്രഭാഷണം. സഹൃദയ സംഗമം” ഈ മാസം 23 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കെ.പി റിസോർട്ട് ആരിക്കാടിയിൽ വച്ച് നടക്കും.

പ്രമുഖ പണ്ഡിതൻ ഖലീൽ ഹുദവി പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ ബ്രോഷർ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖൻ കല്ലട്ര മാഹിൻ ഹാജി മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫിന് നൽകി പ്രാകാശനം ചെയ്തു. ചടങ്ങിൽ ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ അസീസ് മെരിക്കെ, എ.കെ ആരിഫ്, ഗോവിന്ദൻ നായർ, മഞ്ജു നാഥ ആൾവ, ലക്ഷമണ പ്രഭു, സോമ ശേഖര, ജെ എസ് സുന്ദര ആരിക്കാടി, ടി എം കെ മുഹമ്മദ്‌ ബഷീർ, അഹമദ് മൊഗ്രാൽ, ZA കയ്യാർ, മുഹമ്മദ്‌ കുഞ്ഞി, ഉമർ ബോർക്കള, സിദീഖ് ദണ്ടഗോളി, പ്രതിരാജ് തുടങ്ങിയർ സംമ്പന്ധിച്ചു.

ദുബൈ മലബാർ കലാ സാംസ്കരിക വേദി ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here