ഗുജറാത്തില്‍ തോക്കുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

0
232

കാസര്‍കോട്: ഗുജറാത്തില്‍ കാസര്‍കോട് ഉപ്പള സ്വദേശി തോക്കുമായി അറസ്റ്റില്‍. ഉപ്പളയിലെ ഓട്ടോ ഡ്രൈവറും മജല്‍ സ്വദേശിയുമായ മുഹമ്മദ് സുഹൈല്‍ ആണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എന്താണ് ഇയാളുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. പിടിയിലായ മുഹമ്മദ് സുഹൈലിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഗുജറാത്ത് പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഗുജറാത്ത് പൊലീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസും വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്ക് കഞ്ചാവ് കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here